സമൂഹമാധ്യമത്തിലൂടെ അപമാനിച്ചയാൾക്കെതിരെ പരാതി നൽകി പി പി ദിവ്യ

സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് പി പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

കണ്ണൂര്‍: സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് പി പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കമന്റ് ഇട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത് എന്നും പി പി ദിവ്യ കുറിച്ചു.

allowfullscreen