ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിവ്യയ്ക്ക് മേൽ പാർട്ടി സമ്മർദ്ദം; മുൻകൂർ ജാമ്യ ഹരജി തള്ളിയാൽ കീഴടങ്ങിയേക്കും

സ്വന്തം സർക്കാരിൻ്റെ അഭിഭാഷകനും രാഷ്ട്രിയ തല തൊട്ടപ്പനായ മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൻ്റെ കീഴിലുള്ള  കടുത്ത നിലപാടുമായി രംഗത്തുവന്നതോടെ പി.പി ദിവ്യ

 

പി. പി. ദിവ്യയുടെ പ്രതിരോധം ദുർബലമാകുന്നു

കണ്ണൂർ: കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട്‌ എതിരായതോടെ പി. പി. ദിവ്യയുടെ പ്രതിരോധം ദുർബലമാകുന്നു. സ്വന്തം സർക്കാരിൻ്റെ അഭിഭാഷകനും രാഷ്ട്രിയ തല തൊട്ടപ്പനായ മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിൻ്റെ കീഴിലുള്ള പോലീസ്  കടുത്ത നിലപാടുമായി രംഗത്തുവന്നതോടെ പി.പി ദിവ്യ പ്രതിസന്ധിയുടെ ചുഴിയിൽപ്പെട്ടിരിക്കുകയാണ്. 

ഇതിനിടെ ദിവ്യയുടെ ഭാഗത്ത് നിന്നുകൊണ്ടു പൂർണമായി പ്രതിരോധിക്കാൻ സി.പി.എമ്മും തയ്യാറായിട്ടില്ല കണ്ണൂരിലെ വളരെ ചുരുക്കം നേതാക്കൾ മാത്രമാണ് പി.പി ദിവ്യയെ പിൻതുണയ്ക്കുന്നത്. ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രതിയായ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയാൽ പാർട്ടിക്ക് അച്ചടക്കനടപടിയെടുക്കാതിരിക്കാനാവില്ല സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ പി.പി ദിവ്യയെ തരംതാഴ്ത്തുകയോ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കുകയോ ചെയ്തേക്കാം. 

ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ഈ കാര്യം ചർച്ച ചെയ്തതായാണ് സൂചന.അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഈ കാര്യത്തിൻതീരുമാനമുണ്ടാകും. ഇന്നലെ തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽസംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

ആസൂത്രിതമായി എഡിഎമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരമുണ്ടാവുക. അതുവരെ അറസ്റ്റ്‌ നീളാനാണ് സാധ്യത. എന്നാൽ ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാകുന്നത് ക്ഷീണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിർദേശം ദിവ്യക്ക് സിപിഎം നൽകി എന്നാണ് വിവരം. ഇതുപ്രകാരം ചോദ്യം ചെയ്യലിന് ദിവ്യ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാവുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. 

എന്നാൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ കാത്തു നിൽക്കേണ്ടതില്ലെന്നതാണ് സി.പി.എം നേതൃത്വത്തിൻ്റെ അഭിപ്രായം. റിമാൻഡിലായതിനു ശേഷം ജാമ്യത്തിന് ശ്രമിച്ചാൽ മതിയെന്ന വാദമാണ് മിക്ക നേതാക്കളും ഉയർത്തുന്നത്. പാക്കോട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്ക് ചുടു പിടിച്ച സാഹചര്യത്തിൽ പ്രതിപക്ഷം നവീൻ ബാബുവിൻ്റെ ആത്മഹത്യ വിഷയം പ്രചരണത്തിൻ്റെ കുന്തമുനയാക്കുമോയെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.