സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

 സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 

 സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പീക്ക് അവറിൽ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായിരുന്നില്ല. മാതൃകാരാർ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന.

300 മെഗാവാട്ട് കടംകൊടുക്കൽ അവസാനിച്ച സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി നീങ്ങുമെന്നായിരുന്നു മുമ്പ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, പ്രതിസന്ധി ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പവർ കട്ട് വ്യക്തമാക്കുന്നത്. ഇന്നലെ പലയിടത്തും രാത്രിയിൽ ഒന്നിലേറെ തവണ വൈദ്യുതി തടസ്സപ്പെട്ടു. ചൂട് ഉയരുന്നതും മഴ ലഭിക്കാത്തതും വൈദ്യുതി ഉപഭോഗം ഉയർന്നുതന്നെ നിൽക്കുന്നതിന് കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലും വലിയ രീതിയിൽ കുറവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ചർച്ചകൾ നടത്തിയിട്ടും പ്രതിസന്ധി അയയുന്നില്ലെന്നതാണ് നിലവിലെ സാഹചര്യം. ജനങ്ങൾ വൈദ്യുതി പ്രതിസന്ധിയിൽ വലയുമ്പോൾ സർക്കാർ നിഷ്ക്രിയമാകുന്നു എന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.