സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. ഇന്ന് പീക്ക് ടൈമിലായി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. 

 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. ഇന്ന് പീക്ക് ടൈമിലായി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. 

പുറത്തുനിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ചെയ്യുന്നത്. നിയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. മഴ കുറഞ്ഞതും, വൈദ്യുതി ഉഫഭോഗം വര്‍ധിച്ചതും, കേരളത്തിലെ വൈദ്യുതി ഉത്പാദനം കുറഞ്ഞതും, കടം വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ട സാഹചര്യം വന്നതുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കിയെന്ന് മന്ത്രി സണ്ണി ജോസഫ് മുമ്പ് വ്യക്തമാക്കിയിരുന്നു.