ഇന്നും കറന്റ് പോകും..!  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഇന്നലെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ താപനിലയെ തുടര്‍ന്ന് വൈദ്യുത ആവശ്യകത മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചു. ഏകദേശം 500 മുതല്‍ 1000 മെഗാവാട്ട് വരെ അധിക ആവശ്യകത അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യത ശരാശരി 1 മുതല്‍ 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ഇന്നലെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയര്‍ന്ന അന്തരീക്ഷ താപനിലയെ തുടര്‍ന്ന് വൈദ്യുത ആവശ്യകത മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചു. ഏകദേശം 500 മുതല്‍ 1000 മെഗാവാട്ട് വരെ അധിക ആവശ്യകത അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യത ശരാശരി 1 മുതല്‍ 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാതിരുന്നതിനാല്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 12:50 വരെ നിയന്ത്രിത തോതില്‍ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായി എന്നും കെ എസ് ഇ ബി അറിയിച്ചു.

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്ര നാള്‍ തുടരേണ്ടി വരുമെന്ന് വ്യക്തമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. കടുത്ത ചൂടും മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവും കാരണം ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു