മൈലാട്ടി ബി.ഇ.എസ്.എസ് (BESS) പദ്ധതി ഒക്ടോബറില്‍ കമ്മീഷന് ചെയ്യും, പ്രവര്‍ത്തന പുരോഗതി തൃപ്തികരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കാസര്‍കോട് ജില്ലയിലെ ബി.ഇ.എസ്.എസ് (BESS) പദ്ധതികള്‍ സന്ദര്‍ശിച്ച് അവലോകനം നടത്തി.
കാസർഗോട് : വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കാസര്‍കോട് ജില്ലയിലെ ബി.ഇ.എസ്.എസ് (BESS) പദ്ധതികള്‍ സന്ദര്‍ശിച്ച് അവലോകനം നടത്തി. ഒക്ടോബറോടെ കമ്മീഷന് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവുമാക്കാന്‍ കെ.എസ്.ഇ.ബി.എല്‍ നടപ്പിലാക്കുന്ന ചരിത്രപ്രധാനമായ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) പദ്ധതികളുടെ പുരോഗതിയാണ് വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശിച്ച് നേരിട്ട് വിലയിരുത്തിയത്.
ജില്ലയെ സുരക്ഷിതവും ആധുനികവുമായ പുനരുപയോഗ ഊര്‍ജ്ജ അധിഷ്ഠിത സംവിധാനത്തിലേക്ക് നയിക്കുന്ന ഈ പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പകല്‍സമയത്തെ അധിക സൗരോര്‍ജ്ജം സംഭരിച്ച്, വൈകുന്നേരങ്ങളിലെയും പീക്ക് ലോഡ് സമയങ്ങളിലെയും ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതാണ് ആഋടട സാങ്കേതികവിദ്യ. ഇതുവഴി വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതിക്ഷാമവും പരിഹരിക്കാനും, ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി കെ.എസ്.ഇ.ബി.എല്ലിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും.
ഉദുമ ഗ്രാമപഞ്ചായത്ത്, ബാര മൈലാട്ടി 220 KV സബ്സ്റ്റേഷന്റെ ശേഷി 125 MW / 500 MWh ആണ്.ദിനംപ്രതി 5 ലക്ഷം യൂണിറ്റ് സംഭരണ ശേഷി. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ 4-അവര്‍ സ്റ്റോറേജ് പദ്ധതിയാണിത്. SECI ഇമ്പ്ലിമെന്റിങ് ഏജന്‍സിയായും JSW എനര്‍ജി ലിമിറ്റഡ് പദ്ധതി ഡെവലപ്പറായും പ്രവര്‍ത്തിക്കുന്നു BOO മാതൃകയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാന സിവില്‍ ജോലികള്‍ ഈ മാസം (ജൂലൈ 31-ഓടെ )പൂര്‍ത്തിയാകും. വിദേശത്തുനിന്നുള്ള ഇന്‍വെര്‍ട്ടര്‍ സപ്ലൈ ഈ മാസവും, ബാറ്ററി കണ്ടെയ്നറുകള്‍ ഓഗസ്റ്റ് അവസാനത്തോടെയും എത്തും. ഈ വര്‍ഷം ഒക്ടോബര്‍ 16-ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാറഡുക്ക ഗ്രാമപഞ്ചായത്തിലെ മുള്ളേരിയ 110 KV സബ്സ്റ്റേഷന് ശേഷി 15 ങണ / 60 MWh ആണ്. ദിനംപ്രതി 60,000 യൂണിറ്റ് സംഭരണ ശേഷി.NHPC ഇമ്പ്ലിമെന്റിങ് ഏജന്‍സിയായും ഓപ്പറ എനര്‍ജി ലിമിറ്റഡ് ഡെവലപ്പറായും പ്രവര്‍ത്തിക്കുന്നു (BOO മാതൃക). പവര്‍ ട്രാന്‍സ്ഫോര്‍മര്‍ ഡെലിവറിയും ഇന്‍വെര്‍ട്ടര്‍ സപ്ലൈയും പൂര്‍ത്തിയായി സാമ്പിള്‍ ടെസ്റ്റിംഗ് നടക്കുകയാണ്. ഓഗസ്റ്റ് 20-ഓടെ ബാറ്ററി കണ്ടെയ്നറുകള്‍ എത്തും. 2026 ഒക്ടോബര്‍ 15-ഓടെ പദ്ധതി പൂര്‍ത്തിയാകും.
കാസര്‍കോടിന്റെ ഭാവി ഊര്‍ജ്ജ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ദീര്‍ഘകാല നിക്ഷേപമാണ് 12 വര്‍ഷത്തെ പ്രൊജക്റ്റ് ലൈഫുള്ള ഈ പദ്ധതികള്‍. വ്യവസായം, ഐ.ടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്കും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ശൃംഖല വികസിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ബാക്ക്-അപ്പ് വൈദ്യുതി ലഭ്യമാക്കാനും ഇത് സഹായിക്കും. പദ്ധതികള്‍ സമയബന്ധിതമായി . ഒക്ടോബറോടെ കമ്മീഷന് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്കി. കെ.നീലകണ്ഠന് എം.എല്‍.എ ,കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എം.പി രാജന്, ട്രാന്സ്മിഷന് ചീഫ് എന്‍ജിനീയര്‍ ഷജി സുധാകരന്, ആര്.ഇ.എസ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആശാ മാര്ട്ടിന്, കാസര്‍കോട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ശിവദാസന്‍ ഇ.എസ് ജെ.എസ്.ഡബ്ല്യു പ്രതിനിധികള്‍ എന്നിവര്‍ മൈലാട്ടിയില്‍ നടത്തിയ അവലോകന യോഗത്തില്‍ പങ്കെടുത്തു.