സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണ് ; വി ഡി സതീശൻ

 

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പവർകട്ട് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നത്. അതിനായി പലയിടങ്ങളിൽനിന്നും വൈദ്യുതി വാങ്ങിക്കുന്നുണ്ട്. ഒക്ടോബർ ഒന്നിന് പ്രതിസന്ധി പൂർണമായും തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും വെച്ച് പിബി മുങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പരിഹസിച്ചു. പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടുനിൽക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നതെന്നും സതീശൻ പറഞ്ഞു.