വൈദ്യുതി പ്രതിസന്ധി രൂക്ഷം, നിയന്ത്രണം തുടര്‍ന്നേക്കും

കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി.

 

മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. 

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. 

കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായില്ല. മാറ്റകരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും