സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
ഒക്ടോബര്‍ മാസം മുതല്‍ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.
Sep 24, 2026, 08:00 IST
ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും
സ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ച നിര്‍ണായകമായ വിശാല യോഗം ഇന്ന് നടക്കും. ഒക്ടോബര്‍ മാസം മുതല്‍ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.
ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും.
അതേ സമയം ഈ മാസത്തെ പ്രതിസന്ധി കടക്കാന്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.