സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡില്‍

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡില്‍. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്.ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്. എന്നാല്‍, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോർഡും മറികടക്കുകയായിരുന്നു. ഇന്നലെ വൈദ്യുതി വാങ്ങിയതിലും റെക്കോർഡ് ഇട്ടു. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്

 

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം വലിയ രീതിയില്‍ കൂടുന്നത് വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം:  വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡില്‍. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്.ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്. എന്നാല്‍, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോർഡും മറികടക്കുകയായിരുന്നു. ഇന്നലെ വൈദ്യുതി വാങ്ങിയതിലും റെക്കോർഡ് ഇട്ടു. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസി, ഫാന്‍ എന്നിവയുടെ ഉപയോഗം വലിയ രീതിയില്‍ കൂടുന്നത് വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തി രാത്രികാലങ്ങളില്‍ അനാവശ്യമായ ഉപകരണങ്ങള്‍ ഒഴിവാക്കി വെച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു

വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പതിനഞ്ച് മിനിട്ട് മുതല്‍ 30 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്‌ഇബി നേരിടുന്നത്. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പാകാതെ വന്നതോടെ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.