യാത്രക്കാരെ വട്ടംകറക്കി കുണ്ടും കുഴിയും ; കുറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ്–പുത്തൻപുരപ്പടി റോഡിൽ യാത്ര ദുരിതം
വാഹന യാത്രക്കാരെ വട്ടം കറക്കി കുറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ് - പുത്തൻപുരപ്പടി റോഡ്. എം സി റോഡിലെ ആറാട്ട് കടവിൽ നിന്നും തുടങ്ങി മങ്ങാട്ടിൽ പടി വഴി പുത്തൻപുരപ്പടിയിലൂടെ തെങ്ങേലി റോഡിലേക്ക് ചേരുന്ന റോഡിലാണ് ഈ ദുർഗതി.
റോഡിൻറെ തുടക്കം മുതൽ കുഴികൾ ആരംഭിക്കുകയാണ്. ആറാട്ടുകടവ് മുതൽ വഞ്ചിമൂട്ടിൽ ക്ഷേത്രം വരെയുള്ള ഭാഗത്ത് കൂടി കടന്നുപോവുക ഏറെ ദുഷ്കരമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് വങ്ങാട്ടിൽ പടിയിലെ കുഴികൾ നികത്തി കട്ടകൾ പാകിയിരുന്നു. കോയിക്കൽ പടിയിൽ നിന്നും പ്ലാന്തറ വരെ ഉള്ള 200 മീറ്റർ ഭാഗം 6.25 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ്ങും നടത്തി. ചില ഭാഗങ്ങളിൽ നാട്ടുകാർ കയ്യിൽ നിന്നും പണം മുടക്കി കുഴികൾ അടച്ചു.
തിരുവല്ല : വാഹന യാത്രക്കാരെ വട്ടം കറക്കി കുറ്റൂർ പഞ്ചായത്തിലെ ആറാട്ടുകടവ് - പുത്തൻപുരപ്പടി റോഡ്. എം സി റോഡിലെ ആറാട്ട് കടവിൽ നിന്നും തുടങ്ങി മങ്ങാട്ടിൽ പടി വഴി പുത്തൻപുരപ്പടിയിലൂടെ തെങ്ങേലി റോഡിലേക്ക് ചേരുന്ന റോഡിലാണ് ഈ ദുർഗതി. റോഡിൻറെ പലഭാഗത്തും മെറ്റൽ ചീളുകൾ മാത്രം. റോഡിൽ ഇളക്കി കിടക്കുന്ന കൽച്ചീളുകളിൽ കയറി ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നു. വലിയ വാഹനങ്ങളുടെ ടയർനടിയിൽപ്പെട്ട് തെന്നി ഉയരുന്ന കൽ പതിച്ച് സ്കൂൾ കുട്ടികൾക്ക് വരെ പരിക്കേറ്റതായ സംഭവങ്ങളും നിരവധിയാണ്. നാമമാത്രമായ ചില അറ്റകുറ്റപ്പണികൾ നടത്തിയത് ഒഴിച്ചാൽ റോഡിൻറെ ടാറിങ് നടന്നിട്ട് 15 വർഷം കഴിഞ്ഞു. എം സി റോഡിൽ നിന്നും രണ്ട് മീറ്ററോളം താഴ്ചയിലാണ് റോഡ് കടന്നുപോകുന്നത്.
റോഡിൻറെ തുടക്കം മുതൽ കുഴികൾ ആരംഭിക്കുകയാണ്. ആറാട്ടുകടവ് മുതൽ വഞ്ചിമൂട്ടിൽ ക്ഷേത്രം വരെയുള്ള ഭാഗത്ത് കൂടി കടന്നുപോവുക ഏറെ ദുഷ്കരമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് വങ്ങാട്ടിൽ പടിയിലെ കുഴികൾ നികത്തി കട്ടകൾ പാകിയിരുന്നു. കോയിക്കൽ പടിയിൽ നിന്നും പ്ലാന്തറ വരെ ഉള്ള 200 മീറ്റർ ഭാഗം 6.25 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ്ങും നടത്തി. ചില ഭാഗങ്ങളിൽ നാട്ടുകാർ കയ്യിൽ നിന്നും പണം മുടക്കി കുഴികൾ അടച്ചു.
എന്നാൽ കഴിഞ്ഞ മഴയോടെ ഇവയെല്ലാം പൂർവസ്ഥിതിയിൽ ആയി. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ തലയാർ സ്വദേശിയായ ബിന്ദു കെ കുറുപ്പിന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് രണ്ട് തവണ പരിക്കേറ്റ സംഭവവും ഉണ്ടായി. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡാണ് ഇത്. സംസ്ഥാന ഭരണം മാറിയ സാഹചര്യത്തിലെങ്കിലും റോഡിൻറെ ദുർഗതി മാറും എന്ന ചിന്തയിലാണ് നാട്ടുകാർ.