പോസ്റ്റ്മാന്‍ ജോലി കിട്ടിയോന്ന് അറിയാം ; മെറിറ്റ് ലിസ്റ്റ് പരിശോധിക്കാം

 
Affordable health insurance; Annual premium less than Rs.1000 - Department of Posts with the scheme
ഇന്ത്യ പോസ്റ്റിന്റെ പോസ്റ്റ്മാൻ ജോലിയിലേക്കുള്ള മെറിറ്റ് ലിസ്റ്റ് പുറത്ത് . 22 സംസ്ഥാനങ്ങളിലെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഗ്രാമിക് ഡാക് സേവക് (ജി ഡി എസ്) ഉദ്യോഗാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഗ്രാമിക് ഡാക് സേവക് തസ്തികകളിലേക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മെറിറ്റ് ലിസ്റ്റ് പരിശോധിക്കാം.
ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോര്‍ത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിസ്റ്റം- ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് അപേക്ഷകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരുടെ അന്തിമ തെരഞ്ഞെടുപ്പ്, ഒഴിവ് അറിയിക്കുന്ന ഡിവിഷന്‍ അല്ലെങ്കില്‍ യൂണിറ്റ് മേധാവിയുടെ ഒറിജിനല്‍ രേഖകളുടെ ഫിസിക്കല്‍ പരിശോധനയ്ക്ക് വിധേയമായിരിക്കും