വർഗ വഞ്ചകന് മാപ്പില്ല..! അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിന്‍റെ മതിലുകളിൽ  ജി സുധാകരനെതിരെ പോസ്റ്ററുകൾ 

വഞ്ചകന് മാപ്പില്ല', വോട്ടില്ല തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

 

 അമ്പലപ്പുഴ: സിപിഎം  പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന ജി സുധാകരന്റെ തുറന്ന് പറച്ചിലിന് പിന്നാലെ ജി. സുധാകരനെതിരേ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു. വർഗ വഞ്ചകന് മാപ്പില്ല', വോട്ടില്ല തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.

അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിന്‍റെ മതിലുകളിലാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുള്ളത്. അതേസമയം, സുധാകരനെതിരേ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ നടത്താനാണ് സിപിഎം തീരുമാനം. വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന കാര‍്യം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ‍്യാംജി വ‍്യക്തമാക്കിയിട്ടുണ്ട്.