ആറന്മുള മണ്ഡലത്തില്‍ അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്ററുകള്‍

ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും വിമര്‍ശന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

 

അബിന്‍ വര്‍ക്കിക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ പടയൊരുക്കം നടക്കുകയാണ്.


അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തില്‍ പോസ്റ്റര്‍. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ ഉയര്‍ന്നു. ഇതോടെ ആറന്മുളയില്‍ സ്ഥാനാര്‍ഥി ആകാനുള്ള അബിന്‍ വര്‍ക്കിയുടെ നീക്കത്തിനു തിരിച്ചടിയായി. 

അബിന്‍ വര്‍ക്കിക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ പടയൊരുക്കം നടക്കുകയാണ്. സമീപ ദിവസങ്ങളിലായി അബിന്‍ വര്‍ക്കി ആറന്മുളയില്‍ സജീവമായിരുന്നു. ഇതിനിടെ സ്ഥാനാര്‍ഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തില്‍ നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കള്‍ ഇന്നലെ കെ.സി. വേണുഗോപലിനെ കണ്ടു. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും വിമര്‍ശന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.