തെര‍ഞ്ഞെടുപ്പ് ദിവസം തപാൽ ജീവനക്കാ‍‍ർക്ക് അവധി നൽകണം; കേന്ദ്ര വാർത്താവിനിമയ മന്ത്രിക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

നിയമസഭ തെരഞ്ഞെടുപ്പ് ദിവസം കേരളത്തിലെ തപാൽ ജീവനക്കാ‌‍‍ർക്ക് അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം.പി.  കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ജീവനക്കാ‍ർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന്  ആവശ്യപ്പെട്ടു കേരള പോസ്റ്റൽ സർക്കിൾ പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ ജീവനക്കാരുടെ വോട്ടവകാശം ഹനിക്കുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിലെ തപാൽ ജീവനക്കാരെ മുഴുവനായി ‘അത്യാവശ്യ സർവീസിലെ വോട്ടർമാരുടെ’ വിഭാഗത്തിൽ ഉൾപ്പെടുത്തി, തപാൽ ബാലറ്റ് വഴി മാത്രം വോട്ട് ചെയ്യാൻ നിർബന്ധിക്കുന്ന പോസ്റ്റൽ സർക്കിളിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല, തപാൽ ബാലറ്റിനായുള്ള ഫോം 12D ശേഖരിക്കുന്നതിനും സമർപ്പിക്കുന്നതിനുമായി നൽകിയ സമയപരിധി വളരെ കുറവാണെന്നും മാർച്ച് 19ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതികൾ അവധി ദിവസങ്ങളിലായിരുന്നു ആയതിനാൽ ഇത് പ്രായോഗികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളതും ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നതുമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടാണ് വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കിയത്. അത്യാവശ്യ സർവീസുകളിൽ പോലും മിനിമം ജീവനക്കാരെ മാത്രം ഉപയോഗിച്ച് വോട്ടെടുപ്പ് ദിവസം ക്രമീകരണങ്ങൾ നടത്തുക എന്നുള്ളതായിരുന്നു മുൻകാലങ്ങളിലെ രീതി. നിലവിൽ വോട്ടെടുപ്പ് നടക്കുന്ന അസം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ തപാൽ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം അവധി നൽകുന്നുണ്ട്. മുൻപ് കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിലും ഈ അവധി അനുവദിച്ചിരുന്നു. ഈ കീഴ്വഴക്കം ലംഘിക്കുന്നത് ജീവനക്കാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.