തുളിച്ചേരിയിലെ അജയകുമാറിന്റെ മരണത്തിനിടയാക്കിയത്   ചവിട്ടും അടിയുമേറ്റ് ആന്തരികാവയങ്ങളുടെ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് 

കക്കാട് തുളിച്ചേരിയിലെ നമ്പ്യാര്‍ മെട്ടയില്‍  വയോധികനായ പ്‌ളബിങ് തൊഴിലാളി കൊല്ലപ്പെട്ടത് കൊടും മര്‍ദ്ദനമേറ്റിട്ടാണെന്നു പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്.  കക്കാട് തുളിച്ചേരിയിലെ
 

കണ്ണൂര്‍: കക്കാട് തുളിച്ചേരിയിലെ നമ്പ്യാര്‍ മെട്ടയില്‍  വയോധികനായ പ്‌ളബിങ് തൊഴിലാളി കൊല്ലപ്പെട്ടത് കൊടും മര്‍ദ്ദനമേറ്റിട്ടാണെന്നു പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്. കക്കാട് തുളിച്ചേരിയിലെ അമ്പന്‍ അജയകുമാറെന്ന61-വയസുകാരനെ പ്രതികള്‍ ആഞ്ഞു ചവിട്ടുകയും തലയ്ക്കു അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. 
 
പ്രതികള്‍ വളഞ്ഞിട്ടു ചവിട്ടുകയും മാരകവസ്തുക്കള്‍ കൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അതിക്രൂരമായ മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ വാരിയെല്ലും  ആന്തരികവയവങ്ങളും തകര്‍ന്ന്് രകത്സ്രാവമുണ്ടായതാണ് മരണകാരണമായതെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.
അയല്‍വാസിയായ ടി. ദേവദാസ്, മക്കളായ സഞ്ജയ്ദാസ്, സൂര്യദാസ് ആസാം സ്വദേശി അസദുല്‍ ഇസ്‌ലാം എന്നിവരെയാണ് ജയകുമാര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം  കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ദേവദാസിന്റെ വീട്ടുമുറ്റത്തു നിന്നു കാറും ഓട്ടോറിക്ഷയും കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കി വിട്ടത് അജയകുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ദേവദാസും മക്കളുമായിഅജയകുമാര്‍ വാക്കേറ്റം നടത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെട്ട അയല്‍വാസികളും നാട്ടുകാരും രമ്യമായി പരിഹരിക്കുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെ റോഡരികിലെ കടവരാന്തയില്‍ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈക്കിലെത്തിയ ദേവദാസിന്റെ മക്കളും ഇതരസംസ്ഥാന തൊഴിലാളിയും ചേര്‍ന്ന് ഫൈബര്‍ കസേര, ഹെല്‍മെറ്റ്, കല്ല്,വടി എന്നിവ കൊണ്ടു മാരകമായി മര്‍ദ്ദിക്കുകയായിരുന്നു.