നാളെ മുതല്‍ ലോഡ് ഷെഡ്ഡിങ് സാധ്യത

ഇന്ന് അവധിയായതില്‍ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. 

 

ഇന്നു മുതല്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി കിട്ടില്ല

 തത്സമയ വിപണയില്‍ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നാളെ മുതല്‍ ലോഡ് ഷെഡ്ഡിങ് സാധ്യത. ഇന്നു മുതല്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി കിട്ടില്ല. എന്നാല്‍, ഇന്ന് അവധിയായതില്‍ ഉപയോഗം കുറവായിരിക്കുന്ന കണക്കു കൂട്ടലിലാണ് കെഎസ്ഇബി. 

കഴിഞ്ഞ മാസം 850 മെഗാ വാട്ട് വരെ വൈദ്യുതിയാണ് പീക്ക് സമയത്ത് ലഭിച്ചിരുന്നത്. ഇത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. ഉത്തരേന്ത്യയില്‍ ശൈത്യമാസം ആരംഭിച്ചതിനാല്‍ വൈദ്യുതി ഉപയോഗം കുറയുമെന്നും ഉത്പാദനം കൂടുമെന്നും ആണ് പ്രതീക്ഷ. ഈ മാസം 15 വരെയെങ്കിലും തല്‍സമയ വിപണിയിലെ വൈദ്യുതി കൊണ്ട് പ്രതിസന്ധി പരിഹരിക്കാം എന്നാണ് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും കണക്കുകൂട്ടല്‍.