വൈറൽ കല്യാണം ..! കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായപരിശോധനയിൽ  പൂവാർ പൊലീസ് റിപ്പോർട്ട് സമർപ്പിക്കും

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായ പരിശോധനയിൽ പൂവാർ പൊലീസിന്‍റെ റിപ്പോർട്ട് തിങ്കളാഴ്ച എഡിജിപി എച്ച്. വെങ്കിടേഷിന് സമർപ്പിക്കും. ഡിജിപിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിൽ പൂവാർ പൊലീസ് ആണ് സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തുന്നത്. വിവാഹ രജിസ്ട്രേഷൻ സമയത്ത് പെൺകുട്ടി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന നിലപാടിലാണ് പൂവാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ‌.

 

 തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായ പരിശോധനയിൽ പൂവാർ പൊലീസിന്‍റെ റിപ്പോർട്ട് തിങ്കളാഴ്ച എഡിജിപി എച്ച്. വെങ്കിടേഷിന് സമർപ്പിക്കും. ഡിജിപിയുടെ നിർദേശപ്രകാരം നടത്തുന്ന അന്വേഷണത്തിൽ പൂവാർ പൊലീസ് ആണ് സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തുന്നത്. വിവാഹ രജിസ്ട്രേഷൻ സമയത്ത് പെൺകുട്ടി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന നിലപാടിലാണ് പൂവാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ‌. രേഖകളുടെ പരിശോധന നടത്തിയിരുന്നുവെന്നും പൊലീസിനോട് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും ഡിജിപി രവാഡാ ചന്ദ്രശേഖർ ദേശീയ പട്ടിക വർഗ കമ്മീഷന് റിപ്പോർട്ട് നൽകുക. ഈമാസം 22നകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.