പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം; കുടുംബത്തിന്റെ നഷ്ടപരിഹാരമായ 7 ലക്ഷം രൂപ കെട്ടിവെച്ചതായി സർക്കാർ
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു.
Jul 11, 2025, 14:26 IST
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു.
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവച്ചു. ജൂലൈ നാലിന് പണം ഏൽപ്പിച്ചതായി സർക്കാർ തന്നെ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
സിദ്ധാർഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്ന സർക്കാർ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. എന്നാൽ ഈ തുക ഹൈക്കോടതി രജിസ്ട്രിയിൽ കെട്ടിവെച്ച ശേഷം ഹർജി വാദത്തിന് എടുക്കാം എന്നായിരുന്നു ചീഫ് ജസ്റ്റീറ്റ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. ഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് പണം ഏൽപ്പിച്ചകാര്യം സർക്കാർ അഭിഭാഷകൻ അറിയിച്ചത്.