വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ; കാന്തപുരത്തിന് പിന്തുണയുമായി കേരള മുസ്ലിം ജമാഅത്ത്
വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ; കാന്തപുരത്തിന് പിന്തുണയുമായി കേരള മുസ്ലിം ജമാഅത്ത്
സമകാലിക പൊതുജനപ്രീതിക്കോ വിമര്‍ശനങ്ങള്‍ക്കോ വേണ്ടി ശരീഅത്ത് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.
വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ മുഹമ്മദ് ഫൈസി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രസ്താവനയില്‍ പറയുന്നു.
സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്താവനിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാറെ അനുകൂലിച്ച് കേരള മുസ്ലിം ജമാഅത്ത്.സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് മതം നല്‍കിയിട്ടുള്ളതാണെന്നും ഇത് പ്രകൃതിപരമായ നീതി നടപ്പിലാക്കല്‍ ആണെന്നുമാണ് മുസ്ലിം ജമാഅത്ത് പ്രസ്താവന പുറത്തിറക്കിയത്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം.വിമര്‍ശനങ്ങള്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ മുഹമ്മദ് ഫൈസി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ പ്രസ്താവനയില്‍ പറയുന്നു.
സമകാലിക പൊതുജനപ്രീതിക്കോ വിമര്‍ശനങ്ങള്‍ക്കോ വേണ്ടി ശരീഅത്ത് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശവും ആര്‍ക്കും നിഷേധിക്കാനാവില്ല. സമത്വം എന്നതിനേക്കാള്‍ ഇസ്ലാം പ്രാധാന്യം നല്‍കുന്നത് ലിംഗനീതിക്കാണ്. ശാരീരികവും മാനസികവുമായ പ്രകൃതിസഹജമായ സവിശേഷതകള്‍ മുന്‍നിര്‍ത്തി സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് ഇസ്ലാം നല്‍കിയിട്ടുള്ളത്. ഇത് പ്രകൃതിപരമായ നീതി നടപ്പാക്കലാണ്.
ഇത് പൊതുസമൂഹത്തില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കലല്ല. ഇസ്ലാമിക വിശ്വാസപ്രകാരം ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമുദായത്തോടുള്ള മതപരമായ ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണിത്. വസ്ത്രധാരണത്തിലും ഇടപഴകലുകളിലും സ്വകാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നത് ആത്മീയവും ധാര്‍മ്മികവുമായ അവകാശമാണ്. ബഹുസ്വര സമൂഹത്തില്‍ ഓരോ സമുദായത്തിനും സ്വന്തം ആചാരാനുഷ്ഠാനങ്ങളും വസ്ത്രധാരണ രീതികളും പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാനോ സമസ്ത ശ്രമിച്ചിട്ടില്ല.
ഇസ്ലാം ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ല, മറിച്ച് അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്ത്രീകള്‍ അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ സാമൂഹിക സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനോ മികച്ച വിദ്യാഭ്യാസം നേടുന്നതിനോ എതിര്‍പ്പില്ല. എന്നാല്‍, പഠനവും തൊഴിലും ധാര്‍മ്മിക അതിരുകള്‍ ലംഘിക്കുന്നതിലേക്കോ, സ്ത്രീ എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനോ തടസ്സമായി മാറരുത് എന്ന ജാഗ്രത മാത്രമാണ് മുന്നോട്ടുവെക്കുന്നത്. ഇത് സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല, സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ നടത്തുന്ന രാഷ്ട്രീയവല്‍ക്കരണങ്ങളില്‍ നിന്നും അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.