സംസ്ഥാനത്ത് 1.3 ലക്ഷം കുട്ടികൾ പോളിയോ വാക്‌സിൻ സ്വീകരിച്ചു

​​​​​​​

പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ദിനത്തിൽ (ജൂൺ 29) സംസ്ഥാനത്ത് 1.3 ലക്ഷം കുട്ടികൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി. ഇതോടെ അഞ്ചു വയസിനു താഴെയുള്ള ആകെ 19.8 ലക്ഷം കുട്ടികളിൽ  18.83 ലക്ഷം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

 95.1 % കുട്ടികൾക്ക്  വാക്‌സിൻ നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന ഏകദേശം 1 ലക്ഷം കുട്ടികൾക്ക് കൂടി ജൂൺ 30 ചൊവ്വാഴ്ച്ച വീടുകളിലെത്തി മരുന്ന് നൽകി പദ്ധതി പൂർത്തിയാക്കും. അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും മരുന്ന് സ്വീകരിക്കേണ്ടതുണ്ട്.  നിലവിൽ മരുന്ന് സ്വീകരിക്കാത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ചൊവ്വാഴ്ച മരുന്ന് നൽകാൻ മുൻകൈ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.