തലശേരിയിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസ് : പ്രതിയായ ഭർത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായഭർത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു

 


തലശേരി: കരിവെള്ളൂരിൽ പോലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായഭർത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു.കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ. രാജേഷിനെയാണ് ശിക്ഷിച്ചത് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്‌ജ് കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത് .അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാറിന്റെ വാദം ഒരു കേസിൽമൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവ്വമാണെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.

ചന്തേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബർ 21നാണ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് കാണിച്ച് ദിവ്യശ്രീ കണ്ണൂർ കുടുംബ കോടതിയിൽ കേസ് നൽകിയിരുന്നു. കോടതിയിൽ ഹാജരായി തിരിച്ചു വീട്ടിലെത്തി പിറ്റേന്ന് ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വൈകിട്ട് ബൈക്കിലെത്തിയ രാജേഷ് വരാന്തയിൽ ഗ്രിൽസിനുള്ളിലുടെ പെട്രോൾ ഒഴിച്ചു കത്തിച്ച് അകത്ത് കയറി ദിവ്യശ്രീയെ കൊടുവാൾ കൊണ്ടു വെട്ടിയത്. ഇതു തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് നാണു വിനും കൈകൾക്ക് വെട്ടെറ്റു.മാരകമായി മുറിവേറ്റ ദിവ്യശ്രീയെ അയൽവാസികളും നാട്ടുകാരും പൊലിസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം അവിടെ നിന്നും ഓടി രക്ഷപെട്ട രാജേഷ് ബസിൽ പുതിയ തെരുവിലെത്തിയ ശേഷം എ.ടി എമ്മിൽ നിന്നും പണമെടുത്ത് ബാറിൽ നിന്നും മദ്യം കഴിക്ക വെയാണ് മണിക്കൂറുകൾക്കുള്ളിൽ രാത്രി ഏഴുമണിയോടെ പയ്യന്നൂർ സി.ഐ ശ്രീഹരിയുടെ നേതൃത്വത്തിൽ പിടി കൂടുന്നത്.