അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായി പൊലീസുകാരും; രണ്ട് എഎസ്ഐമാര്‍ അറസ്റ്റില്‍
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളില്‍ ഒക്ടോബറില്‍ കൊച്ചി സിറ്റി പോലീസ് പരിശോധന നടത്തിയിരുന്നു.
കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് സുദര്‍ശനന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്.
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്‌ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രങ്ങളില്‍ ഒക്ടോബറില്‍ കൊച്ചി സിറ്റി പോലീസ് പരിശോധന നടത്തിയിരുന്നു. ആ പരിശോധനയില്‍ ഏജന്റുമാരായ ഒരു സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശാസ്യ കേന്ദ്രവുമായി ബന്ധമുള്ള രണ്ട് പൊലീസുകാരെയും കസ്റ്റഡിയിലെടുത്തത്. പിടിയിലായ എഎസ്‌ഐ രമേശന് 9 ലക്ഷത്തോളം രൂപ അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ കൈമാറിയ രേഖകള്‍ പോലീസ് പിടിച്ചെടുത്തു.
കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് സുദര്‍ശനന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ബ്രിജേഷ് ലാലിനെയും രമേശിനെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.