ബീഡി നല്‍കുന്നത് വിലക്കി ;  തൃശ്ശൂർ മെഡിക്കൽ കോളേജ് ജയിൽ വാർഡിൽ പ്രതിയുടെ സുഹൃത്തുക്കൾ പോലീസുകാരനെ മർദിച്ചു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ നിധീഷിനാണ് മര്‍ദനമേറ്റത്.
 

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ നിധീഷിനാണ് മര്‍ദനമേറ്റത്.പ്രതിക്ക് ഭക്ഷണത്തിനൊപ്പം ബീഡി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാണ് മര്‍ദനമേറ്റത്.

പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.