പൊലീസ് ‌ട്രെയിനിംഗ് കോളേജിലെ ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി പരാതി

പൊലീസ് ‌ട്രെയിനിംഗ് കോളേജിലെ ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി ഡിജിപിക്ക്‌ പരാതി നല്‍കി പൊലിസുകാർ ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് രണ്ടാം റാങ്കുകാരനെക്കാള്‍ 20 മാർക്ക് കൂടുതല്‍ നല്‍കിയതായി കാണാം.

 

ഇൻ്റർവ്യൂവില്‍ പോലും താഴെ പോകാത്ത വിധം മാർക്ക് ദാനം നല്‍കിയെന്നും സേനയില്‍ ആക്ഷേപമുണ്ട്.

തിരുവനന്തപുരം. പൊലീസ് ‌ട്രെയിനിംഗ് കോളേജിലെ ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി ഡിജിപിക്ക്‌ പരാതി നല്‍കി പൊലിസുകാർ. ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് രണ്ടാം റാങ്കുകാരനെക്കാള്‍ 20 മാർക്ക് കൂടുതല്‍ നല്‍കിയതായി കാണാം.

ഇൻ്റർവ്യൂവില്‍ പോലും താഴെ പോകാത്ത വിധം മാർക്ക് ദാനം നല്‍കിയെന്നും സേനയില്‍ ആക്ഷേപമുണ്ട്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പൊലീസുകാരില്‍ നിന്നുമാണ് പരീക്ഷ നടത്തിയത്. നിയമപരിജ്ഞാനം ഉള്‍പ്പെടെയായിരുന്നു ടെസ്റ്റ്. പലർക്കും ലഭിച്ച മാർക്കുകളില്‍ സംശയമെന്നാണ് പൊലീസുകാരുടെ ആക്ഷേപം.