ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം അതിവേഗം സമര്‍പ്പിക്കാന്‍ പൊലീസ്

റിമാന്‍ഡ് പൂര്‍ത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നത്.

 

ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുറ്റപത്രം അതിവേഗം സമര്‍പ്പിക്കാന്‍ പൊലീസ്. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. റിമാന്‍ഡ് പൂര്‍ത്തിയാകും മുമ്പ് തന്നെ കുറ്റപത്രം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നത്.

 കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറും. 10 പ്രതികളോളം ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.