കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്

 

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്റെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന്  കനറ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കെ.സി. സെയ്തലവി എന്നയാളുടെ പേരിലുള്ള വാടകക്കെട്ടിടത്തിലാണ്. ഈ കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിച്ച് കനറ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.

കെ.സി കോക്കനട്ട് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 5.69 കോടി രൂപയാണ് വായ്പ എടുത്തത്. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതോടെയാണ് കനറ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയത്. 60 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ 17.5 സെന്‍റ് സ്ഥലവും കെട്ടിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്.