ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരേ ഫെയ്സ്ബുക്കിൽ കമന്‍റ്; യുവാവിനെതിരേ കേസെടുത്ത് പൊലീസ്
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരേ സമൂഹമാധ്യമങ്ങളിൽ കമന്റിട്ട യുവാവിനെതിരേ കേസെടുത്ത് പൊലീസ്. ഒരു വാർത്ത മാധ്യമത്തിന്‍റെ ഫെയ്സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്‍റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരേ സമൂഹമാധ്യമങ്ങളിൽ കമന്റിട്ട യുവാവിനെതിരേ കേസെടുത്ത് പൊലീസ്. ഒരു വാർത്ത മാധ്യമത്തിന്‍റെ ഫെയ്സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്‍റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്‍റെ കമന്‍റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നാണ് കമന്‍റിലെ ഉള്ളടക്കം.
ഈ കമന്‍റിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിനപ്പുറം മോശമായോ അധിക്ഷേപകരമായ ഒന്നും തന്നെയില്ല. എന്നാലിത് മന്ത്രിയുടെ പ്രശസ്തിയ ഹനിക്കുന്നുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനിൽകുമാറിന്‍റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.