'ഹാപ്പിലാൻഡിലെ അപകടത്തില്‍' നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ അപകടത്തില്‍ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്.പാർക്കിന്റെ ചെയർമാൻ,സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

സ്വിങ് ചെയർ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിപ്പിച്ചുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ബോധപൂർവം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ അപകടത്തില്‍ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്.പാർക്കിന്റെ ചെയർമാൻ,സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്‌ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്വിങ് ചെയർ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിപ്പിച്ചുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ബോധപൂർവം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. പാർക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം. 30ഓളം പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നതായാണ് വിവരം. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ ആറ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.