'പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക' വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുത്; സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിപി

പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിർദേശവുമായി ഡിജിപി.ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

 

സിവില്‍ പൊലീസ് ഉദ്യോഗസ്ഥർ മുതല്‍ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്കായാണ് ഡ‍ിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിർദേശവുമായി ഡിജിപി.ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച്‌ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കുമായിട്ടാണ് സർക്കുലർ. ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ്, ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ല. സിവില്‍ പൊലീസ് ഉദ്യോഗസ്ഥർ മുതല്‍ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്കായാണ് ഡ‍ിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.