ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് അവശനായി അപകടകരമായ രീതിയില്‍ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍
ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് അവശനായി അപകടകരമായ രീതിയില്‍ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍.മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കായംകുളം-ചെട്ടികുളങ്ങര റോഡില്‍ ഭീതി പരത്തി വാഹനം ഓടിച്ചത്.
വാഹനത്തിനുള്ളില്‍ തന്നെ മദ്യപിച്ച് ഛർദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥൻ.
മാവേലിക്കര: ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് അവശനായി അപകടകരമായ രീതിയില്‍ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍.മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കായംകുളം-ചെട്ടികുളങ്ങര റോഡില്‍ ഭീതി പരത്തി വാഹനം ഓടിച്ചത്.
മാന്നാർ സ്റ്റേഷനിലെ ഔദ്യോഗിക വാഹനവുമായി കായംകുളം ഭാഗത്തേക്ക് വന്ന ഉദ്യോഗസ്ഥൻ അതിവേഗത്തിലും നിയന്ത്രണമില്ലാതെയുമാണ് വാഹനം ഓടിച്ചിരുന്നത്. തുടർച്ചയായി അപകടകരമായ രീതിയില്‍ മുന്നോട്ട് നീങ്ങിയ വാഹനം, ഡ്രൈവർക്ക് ബോധം മറയുന്ന അവസ്ഥയായതോടെ റോഡരികില്‍ നിർത്തുകയായിരുന്നു.
വാഹനത്തിനുള്ളില്‍ തന്നെ മദ്യപിച്ച് ഛർദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥൻ. റോഡിലെ മറ്റ് യാത്രക്കാരെയും വാഹനങ്ങളെയും അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പോലീസിന്റെ ഈ അഭ്യാസപ്രകടനം.
വാനാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇയാളെ മാറ്റിയത്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.