സംസ്ഥാന സ്‌കൂള്‍ ഗെയിംസ് അപകടത്തില്‍ കേസെടുക്കാതെ പൊലീസ് ; പരാതിക്കാരില്ലെന്ന് ന്യായം
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് അപകടത്തില്‍ കേസെടുക്കാതെ പൊലീസ് ; പരാതിക്കാരില്ലെന്ന് ന്യായം
മത്സരങ്ങള്‍ സംഘടിപ്പിച്ച സംഘാടക സമിതി ഒരിക്കല്‍ പോലും യോഗം ചേരാതെയാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് നടത്തിയതെന്ന ഗുരുതരമായ വീഴ്ചയും പുറത്തുവന്നു
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തല്‍.
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെയുണ്ടായ അപകടത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തില്ല. പരാതിക്കാരില്ലെന്ന കാരണത്താലാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. മത്സരങ്ങള്‍ സംഘടിപ്പിച്ച സംഘാടക സമിതി ഒരിക്കല്‍ പോലും യോഗം ചേരാതെയാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് നടത്തിയതെന്ന ഗുരുതരമായ വീഴ്ചയും പുറത്തുവന്നു. മത്സരങ്ങള്‍ സംഘടിപ്പിച്ച സംഘാടക സമിതി ഒരിക്കല്‍ പോലും യോഗം ചേരാതെയാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് നടത്തിയതെന്ന ഗുരുതരമായ വീഴ്ചയും പുറത്തുവന്നു
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തല്‍. അപകടം ഗുരുതര സ്വഭാവത്തിലുള്ളതല്ലാത്തതിനാല്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് പൊലീസ്.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണം താത്ക്കാലിക റൂഫിംഗ് തകര്‍ന്നതിന്റെ കാരണങ്ങളില്‍ മാത്രമായി ഒതുങ്ങും. ഗെയിംസ് നടത്തിപ്പിലുണ്ടായ സംഘാടന വീഴ്ചകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടില്ല.
മേളയ്ക്ക് മുന്നോടിയായി സംഘാടക സമിതി ഒരുതവണ പോലും യോഗം ചേര്‍ന്നിരുന്നില്ല. തൃശൂര്‍ എംഎല്‍എ ചെയര്‍മാനായിരുന്ന സംഘാടക സമിതി രേഖകളില്‍ മാത്രമായി ഒതുങ്ങിയെന്നാണ് ആരോപണം.
എന്നാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കിലായിരുന്നതിനാലാണ് യോഗം ചേരാന്‍ കഴിയാതിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ് ലഭിച്ചത്. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈകി അറിയിച്ചതില്‍ തൃശൂര്‍ എംപിയുടെ ഓഫീസും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.