ഇഡിയെ ആക്രമിച്ച കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കിയേക്കില്ല

സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

 

ശാസ്ത്രീയ പരിശോധനാഫലം ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ ലഭിക്കാന്‍ വൈകുമെന്നതിനാലാണ് പൊലീസ് നടപടി നീട്ടിവെക്കുന്നത്. 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ല. ശാസ്ത്രീയ പരിശോധനാഫലം ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍ ലഭിക്കാന്‍ വൈകുമെന്നതിനാലാണ് പൊലീസ് നടപടി നീട്ടിവെക്കുന്നത്. 

സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം, പൊലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിനൊപ്പം ചേര്‍ത്ത് ഒറ്റ കുറ്റപത്രമായി നല്‍കാനാണ് ഇപ്പോള്‍ പോലീസിന്റെ നീക്കം.