കാസർകോട് ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തു ; നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്
ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ കേസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. രോഗികൾ പുറത്തുള്ളപ്പോൾ ഒ പി രജിസ്‌ട്രേഷൻ നിർത്തിവെച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.
Aug 7, 2026, 10:11 IST
കാസർകോട് : ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ കേസ്. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതായിരുന്നു നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. രോഗികൾ പുറത്തുള്ളപ്പോൾ ഒ പി രജിസ്‌ട്രേഷൻ നിർത്തിവെച്ചത് നാട്ടുകാർ ചോദ്യം ചെയ്തിരുന്നു.
ഇതിൽ മൂന്ന് പേർക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിലാണ് കേസെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരെ ഇവർ ചീത്ത പറഞ്ഞെന്നും സ്ത്രീകളായ രോഗികളുടെയും വനിതാ ജീവനക്കാരുടെയും അടക്കം അനുവാദമില്ലാതെ വീഡിയോ പകർത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.