പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
നിലവില്‍ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
Mar 24, 2026, 06:54 IST
ഈ ഫേസ് ബുക്ക് അക്കൗണ്ട് ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് നിര്‍മിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോള്‍ തേടിയിരിക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അധിക്ഷേപ പരാമര്‍ശം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടിന്റെ വിവരം തേടി മലപ്പുറം സൈബര്‍ പോലീസ് മെറ്റയെ സമീപിച്ചു. ഈ ഫേസ് ബുക്ക് അക്കൗണ്ട് ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് നിര്‍മിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോള്‍ തേടിയിരിക്കുന്നത്.
നിലവില്‍ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതേസമയം പോസ്റ്റില്‍ ഉണ്ടായിരുന്ന ഫോട്ടോ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വ്യാജ രേഖ ചമക്കല്‍, അപകീര്‍ത്തിപെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.