തെരുവുനായക്ക് കോഴിമാലിന്യം നല്‍കിയ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തെരുവുനായക്ക് കോഴിമാലിന്യം നല്‍കിയ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തില്‍ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

നായ്ക്കള്‍ക്ക് പരസ്യമായി കോഴിമാലിന്യം വലിച്ചെറിഞ്ഞു നല്‍കുന്നത് പ്രദേശത്ത് വൻ തോതില്‍ തെരുവ് നായ ശല്യവും വലിയ അപകടഭീഷണിയും ഉയർത്തുന്നുണ്ടെന്നും,

തിരുവനന്തപുരം: തെരുവുനായക്ക് കോഴിമാലിന്യം നല്‍കിയ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തില്‍ ഒരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ജനങ്ങളുടെ സുരക്ഷ മുൻനിർത്തി നാട്ടുകാർ നല്‍കിയ ഈ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാർക്കെതിരെ പൊലീസ് ഇപ്പോള്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നായ്ക്കള്‍ക്ക് പരസ്യമായി കോഴിമാലിന്യം വലിച്ചെറിഞ്ഞു നല്‍കുന്നത് പ്രദേശത്ത് വൻ തോതില്‍ തെരുവ് നായ ശല്യവും വലിയ അപകടഭീഷണിയും ഉയർത്തുന്നുണ്ടെന്നും, ഇത് എത്രയും പെട്ടെന്ന് തടയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസില്‍ ഔദ്യോഗികമായി പരാതി സമർപ്പിക്കുകയായിരുന്നു.

നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവർക്കെതിരെയുള്ള ഇത്തരം നടപടികള്‍ വരും ദിവസങ്ങളിലും കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.മാലിന്യങ്ങള്‍ റോഡരികില്‍ യഥേഷ്ചം തള്ളുന്നതും തുറന്നുകിടക്കുന്ന അറവുശാല മാലിന്യങ്ങളുമാണ് നായ്ക്കള്‍ പെറ്റുപെരുകാനും അക്രമാസക്തമാകാനും പ്രധാന കാരണം. ഇതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് കർശന നടപടികള്‍ ഉണ്ടാകണമെന്ന് ശക്തമായ ആവശ്യമാണ് ഉയരുന്നത്.