പഴയ പോലീസല്ല ഇപ്പോഴത്തെ പോലീസ്, സാധാരണക്കാരായ ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന പോലീസാണ് ഇന്ന് കേരളത്തിൽ ഉള്ളത് ; ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല

പഴയ പോലീസല്ല, ഇപ്പോഴത്തെ പോലീസെന്നും സാധാരണക്കാരായ ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന പോലീസാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന സാധാരണക്കാരുടെ താൽപര്യം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

 തളിപ്പറമ്പ് : പഴയ പോലീസല്ല, ഇപ്പോഴത്തെ പോലീസെന്നും സാധാരണക്കാരായ ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കുന്ന പോലീസാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്നും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന സാധാരണക്കാരുടെ താൽപര്യം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മാങ്ങാട്ടുപറമ്പ് കെ. എ. പി നാലാം ബറ്റാലിയൻ പരേഡ്  ഗ്രൗണ്ടിൽ കെ.എ.പി, എം എസ് പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി ഐ ജി ജെ ഹിമേന്ദ്ര നാഥ് മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

കെ എ പി നാലാം ബറ്റാലിയനിലെ 166 പേരും എം എസ് പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമയോഗ്യത നേടിയവരുമാണ്. 9 മാസത്തെഅടിസ്ഥാനപരിശീലനത്തിൻ്റെ ഭാഗമായി വിവിധ ഔട്ട്ഡോർ വിഷയങ്ങളും ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്സ്,ഹൈ ആൾടിറ്റ്യൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ് ആൻ്റി സബോട്ടേജ് ട്രെയിനിംഗ് സൈബർ ഫോറൻസിക് തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ഇവർക്ക് നൽകിയിട്ടുണ്ട്. നാലാം ബറ്റാലിയൻ കമാൻഡൻ്റ് യു. പ്രേമൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, വി.കുഞ്ഞികൃഷ്ണൻഎം.എൽ.എ, ടി.ഒ.മോഹനൻ എം.എൽ.എ, അഡ്വ. സജീവ് ജോസഫ് എം എൽ എ , ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.