മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
Updated: Oct 2, 2026, 10:53 IST
പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. കെ എം ഷാജിയെ 20 മിനിറ്റോളം വഴിയില്‍ തടഞ്ഞിട്ടും പൊലീസ് സാന്നിധ്യം ഉണ്ടായില്ലെന്നും വിമര്‍ശനവുണ്ട്. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളില്‍ ഡിജിപി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സുരക്ഷ ശക്തിപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.