എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തല്‍ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്
എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തല്‍ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്
നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തല്‍ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പൊലീസ് നോട്ടീസ് നല്‍കുകയും വളര്‍മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥക്ക് നേരെ സമരക്കാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് എത്തി സമരപ്പന്തല്‍ പൊളിച്ചത്.