ഹെലികോപ്റ്റര്‍ വാടക കരാര്‍ തുടരണമെന്ന് സര്‍ക്കാരിനോട് പൊലീസ് മേധാവി; പ്രതിമാസം വാടക 80 ലക്ഷം രൂപ !

ഹെലികോപ്റ്റര്‍ തുടരണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എവിടെയൊക്കെയാണ് ഹെലികോപ്റ്റര്‍ പറന്നതെന്ന് ഇതുവരെയും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

 

ഇടത് സര്‍ക്കാറിന്റെ കാലത്ത് ഹെലികോപ്റ്റര്‍ വാടക ധൂര്‍ത്തെന്ന് വിമര്‍ശിച്ച യുഡിഎഫ് അധികാരത്തിലിരിക്കെ എന്ത് തീരുമാനമെടുക്കുമെന്നതിലാണ് ആകാംക്ഷ.

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെന്ന് ഡിജിപി. ആഗസ്റ്റ് മാസത്തില്‍ വാടക കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ഇടത് സര്‍ക്കാറിന്റെ കാലത്ത് ഹെലികോപ്റ്റര്‍ വാടക ധൂര്‍ത്തെന്ന് വിമര്‍ശിച്ച യുഡിഎഫ് അധികാരത്തിലിരിക്കെ എന്ത് തീരുമാനമെടുക്കുമെന്നതിലാണ് ആകാംക്ഷ.

പൊലീസിന്റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് വാടകക്കെടുത്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം പവന്‍ ഹന്‍സിലില്‍ നിന്നും ഹെലികോപ്റ്റര്‍ വാടക്കെടുത്തു. ടെണ്ടറില്ലാത്ത ചെയ്തത് വിവാദമായതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു. ചിപ്‌സണ്‍ ഏവിയേഷന്‍ അഞ്ച് വര്‍ഷത്തേക്ക് ടെണ്ടര്‍ നേടി. ആദ്യ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കണം. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടക്കാണ് ഹെലികോപ്റ്റര്‍ വാടക്കെടുത്തത്. അധിക മണിക്കൂര്‍ പറന്നാല്‍ മണിക്കൂറിന് പ്രത്യേക പണം നല്‍കണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണം. ഹെലികോപ്റ്റര്‍ തുടരണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എവിടെയൊക്കെയാണ് ഹെലികോപ്റ്റര്‍ പറന്നതെന്ന് ഇതുവരെയും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍, സംസ്ഥാനത്ത് അവയവദാനവത്തിനായി 8 പ്രാവശ്യം ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. വയനാട് ദുരന്തം ഉണ്ടായ സമത്തുള്‍പ്പെടെ ഹെലികോപ്റ്റര്‍ വിഐപി യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് പൊലീസ് വാടക നല്‍കിയിരുന്നത്. എന്നാല്‍ മാവോയിസ്റ്റ് വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനാല്‍ കേന്ദ്ര ഫണ്ട് പൊലിസിന് വെട്ടിക്കുറച്ചു. അതിനാല്‍ കരാര്‍ തുടരണമോയെന്ന കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.