കൊച്ചി അപകടത്തിൽ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ്
ലൈസൻസില്ലാതെ വാഹനമോടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണത്തിനിടയാക്കിയ സംഭവത്തിൽ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ്.
കൊച്ചി: ലൈസൻസില്ലാതെ വാഹനമോടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) മരണത്തിനിടയാക്കിയ സംഭവത്തിൽ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. പതിനേഴുകാരന് ജാമ്യം ലഭിച്ചതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയെയും സിറ്റി പൊലീസ് കമീഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു.
ഇതോടെ, നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് മുമ്പ് കേസെടുത്തിരുന്നത്. ഇത് അനുസരിച്ച് പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയിരുന്നു. ബി.എൻ.എസ് 105 വകുപ്പ് (നരഹത്യാ കുറ്റം) പ്രകാരം, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുക്കും.
പൊതുനിരത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരിക്കേൽക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാൽ ചുമത്തുന്ന വകുപ്പാണ് ബി.എൻ.എസ് 281. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരു വ്യക്തി മരിക്കുകയാണെങ്കിൽ ബി.എൻ.എസ് 106 (1) വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ 2.20നായിരുന്നു അപകടം.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരൻ പൊലീസിന് മൊഴി നൽകി. ചേരാനല്ലൂരിൽ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മഴ കാരണം ജയബാലകൃഷ്ണന്റെ സ്കൂട്ടർ കണ്ടില്ല.
കാറുമായി പുറത്തേക്ക് പോകുമ്പോൾ വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നുവെന്നും താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുക്കുന്നത് വീട്ടുകാർ കണ്ടില്ലെന്നും കറങ്ങാൻ ഇറങ്ങിയതാണെന്നും പതിനേഴുകാരൻ