യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസ്;  പ്രതി പോലീസ് പിടിയിൽ 

പാലക്കാട് അഗളി സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.യുവതിയുടെ തല റെയിൽവെ തൂണിൽ പലതവണ ഇടിപ്പിച്ചും കല്ലിനിടിച്ചും അവശയാക്കിയാണ് മാലയും കമ്മലും കവർന്നത്.

 

 കളമശേരി:  യുവതിയുടെ തലയിൽ മുണ്ടിട്ടു മൂടി ആക്രമിച്ച് മൊബൈൽ ഫോണും സ്വർണമാലയും കമ്മലും കവർന്ന കേസിൽ  പ്രതി പിടിയിലായി. പാലക്കാട് അഗളി സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.യുവതിയുടെ തല റെയിൽവെ തൂണിൽ പലതവണ ഇടിപ്പിച്ചും കല്ലിനിടിച്ചും അവശയാക്കിയാണ് മാലയും കമ്മലും കവർന്നത്. ഗുരുതര പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എച്ച്എംടി കവലയ്ക്ക് സമീപമുള്ള കടയിൽ ജോലി കഴിഞ്ഞു 15 ന് രാത്രി 8.15 ഓടെ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു യുവതിയെ അക്രമിച്ചത്. സിസിടിവി ഇല്ലാത്ത പ്രദേശത്ത് വെച്ചാണ് അക്രമം നടന്നത്. യുവതി പറഞ്ഞ വിവരങ്ങൾ വെച്ചാണ് പ്രതിയെ വലയിലാക്കിയതെന്ന് കളമശേരി പൊലീസ് പറഞ്ഞു.