ജസ്‌ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കായി ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്

19കാരിയായ ജസ്‌ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കായി ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്.അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോള്‍ സിറിയക് ഒളിവില്‍ തന്നെ തുടരുകയാണ്.

 

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച്‌ തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.

കൊച്ചി :  19കാരിയായ ജസ്‌ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കായി ലുക്ക്‌ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്.അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോള്‍ സിറിയക് ഒളിവില്‍ തന്നെ തുടരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച്‌ തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു.

പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്ഷനില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നല്‍കിയാണ് ജാസ്ലിയ യാത്രയാകുന്നത്.അപകടം നടക്കുമ്പോള്‍ കാറില്‍ സുഹൃത്തും ഉണ്ടായിരുന്നു. മദ്യപിച്ചതിന് തെളിവുകള്‍ ഇല്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയെന്നും അങ്കമാലി എസ്‌എച്ച്‌ഓ പറഞ്ഞു.​​​​​​