വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം,തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും കെ സി വേണുഗോപാല്‍
പ്രഗത്ഭരായ മന്ത്രിമാര്‍ വരുമെന്നും യുഡിഎഫിന്റെ ഏറ്റവും മികച്ച ടീം ആണ് നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു
May 17, 2026, 12:44 IST
വര്‍ഗീയത പടര്‍ത്തുന്നവര്‍ക്കുള്ള മണ്ണല്ല ഇത്. അത് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്ന എസ്എന്‍ഡിപി യോഗം മുഖപത്രം യോഗനാദം എഡിറ്റോറിയലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനും മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വര്‍ഗീയത പടര്‍ത്തുന്നവര്‍ക്കുള്ള മണ്ണല്ല ഇത്. അത് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പ്രഗത്ഭരായ മന്ത്രിമാര്‍ വരുമെന്നും യുഡിഎഫിന്റെ ഏറ്റവും മികച്ച ടീം ആണ് നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കും. ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.