കേരളത്തില്‍ നാൽപതിലധികം വിഷക്കൂണുകള്‍
കേരളത്തില്‍ നാൽപതിലധികം വിഷക്കൂണുകള്‍ കണ്ടെത്തി ഇതില്‍ 10 എണ്ണം മാരക വി.ഷമടങ്ങുന്നതാണെന്നുമുള്ള അറിവ് പങ്കിട്ടത് പാലോട് ടി.ബി.ജി.ഐയിലെ സി. ബിജീഷ്. കടും നിറത്തിലുള്ളതെല്ലാം വിഷക്കൂണാണെന്നത് തെറ്റിധാരണയാണെന്നും മരണകാരണമായേക്കാവുന്ന കൂണുകളില്‍ പലതും തൂവെള്ള നിറത്തിലോ ഇളം നിറത്തിലോ ഉള്ളതാണെന്നും ഇദ്ദേഹം വിശദീകരിച്ചു.
തേഞ്ഞിപ്പലം: കേരളത്തില്‍ നാൽപതിലധികം വിഷക്കൂണുകള്‍ കണ്ടെത്തി ഇതില്‍ 10 എണ്ണം മാരക വി.ഷമടങ്ങുന്നതാണെന്നുമുള്ള അറിവ് പങ്കിട്ടത് പാലോട് ടി.ബി.ജി.ഐയിലെ സി. ബിജീഷ്. കടും നിറത്തിലുള്ളതെല്ലാം വിഷക്കൂണാണെന്നത് തെറ്റിധാരണയാണെന്നും മരണകാരണമായേക്കാവുന്ന കൂണുകളില്‍ പലതും തൂവെള്ള നിറത്തിലോ ഇളം നിറത്തിലോ ഉള്ളതാണെന്നും ഇദ്ദേഹം വിശദീകരിച്ചു. വിഷക്കൂണ് പാചകം ചെയ്താല്‍ നീലനിറത്തിലാകുമെന്നതും തെറ്റാണ്. കഴിക്കുന്നതിലൂടെ മനുഷ്യരെ ഉന്മാദാവസ്ഥയിലാക്കാന്‍ കഴിവുള്ള 12 കൂണിനങ്ങള്‍ കേരളത്തിലുണ്ട്. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകള്‍ക്കും അപരനായി വിഷക്കൂണുകളുമുണ്ടെന്നതാണ് മറ്റൊരു വസ്തുത.
ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി വഴിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാവുന്ന കൂണിനത്തെക്കുറിച്ചാണ് അമല ക്യാന്‍സര്‍ റിസര്‍ച്ച് സൊസൈറ്റിയിലെ സ്നേഹദാസ് സംസാരിച്ചത്. ഗുച്ചി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന മോര്ച്ചല്ല എസ്കുലന്റെ എന്ന കൂണാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാനായി ഭക്ഷ്യവിഭവമാക്കുന്നത്. നിരോക്സീകാരിയായ ഇവ ഹൃദയപേശീ സങ്കോചത്തെ ചെറുക്കാന്‍ സഹായിക്കും.
അന്തരീക്ഷ ജലശേഖരണത്തിന് ഗ്രാഫീന്റെ സാധ്യതകള്‍ വിശദീകരിച്ചത് കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗത്തിലെ സി. അഞ്ജലിക്കും പ്രമേഹം വഴിയുള്ള അന്ധത മുന്‍കൂട്ടി കണ്ടെത്താനുള്ള നിര്‍മിത ബുദ്ധി പഠനങ്ങള്‍ ഡോ. വി. ദീപയ്ക്കും ഫൈനല്‍ പ്രവേശനം നേടിക്കൊടുത്തു. സ്വന്തം ജീവിതത്തെ കെമിസ്ട്രിയുമായി ചേര്‍ത്തുവെച്ച് ജെല്ലിന്റെ മായാലോകത്തെക്കുറിച്ച് പറഞ്ഞ സെലിന് റൂത്ത് നിറഞ്ഞ കൈയടി നേടി.