പോക്സോ കേസ് അതിജീവിതകളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി

പോക്സോ കേസിലെ അതിജീവിതകളായ രണ്ടു പെൺകുട്ടികളെ ചന്ദ്രനഗറിലെ സംരക്ഷണ കേന്ദ്രത്തിൽനിന്ന്‌സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തിൽ നിന്ന്  കാണാതായി.

 

മാസങ്ങൾക്ക് മുമ്പും ഇതേ സംരക്ഷണകേന്ദ്രത്തിൽ നിന്ന് സമാനമായ രീതിയിൽ മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു.

പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ രണ്ടു പെൺകുട്ടികളെ ചന്ദ്രനഗറിലെ സംരക്ഷണ കേന്ദ്രത്തിൽനിന്ന്‌സർക്കാർ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടികളെ കാണാതായ വിവരം അധികൃതർ അറിയുന്നത്. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലെ അതിജീവിതകളായ പെൺകുട്ടികളാണ് സംരക്ഷണകേന്ദ്രത്തിൽനിന്ന് അപ്രത്യക്ഷരായത്. മാസങ്ങൾക്ക് മുമ്പും ഇതേ സംരക്ഷണകേന്ദ്രത്തിൽ നിന്ന് സമാനമായ രീതിയിൽ മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. അന്ന് പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിൽ മണിക്കൂറുകൾക്കകം തന്നെ കുട്ടികളെ കണ്ടെത്താൻ സാധിച്ചിരുന്നു.

പെൺകുട്ടികൾ പാലക്കാട് ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും കുട്ടികളുടെ ബന്ധുവീടുകളിലും സുഹൃത്തുക്കൾക്കിടയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ എത്രയും വേഗം സുരക്ഷിതമായി കണ്ടെത്താനുള്ള ഊർജ്ജിത നീക്കത്തിലാണ് കസബ പൊലീസ്.