ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; അന്വേഷിക്കാൻ പ്രത‍്യേക സംഘത്തെ നിയോഗിച്ചു

മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കാൻ പ്രത‍്യേക സംഘത്തെ ചുമതലപ്പെടുത്തി.

 

 മലപ്പുറം: മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കാൻ പ്രത‍്യേക സംഘത്തെ ചുമതലപ്പെടുത്തി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് കേസിന്‍റെ അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ഇത് സംഭവിച്ച് ഉത്തരവിറക്കി.

ഫിലിപ്പ് മമ്പാടിനെതിരേ ഗുരുതര പരമാർശങ്ങളായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിായാകാത്ത കുട്ടിയെ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾ അധികാര ദുർവിനിയോഗം നടത്തിയതായും കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൊണ്ടു പോയതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.