പി എം ശ്രീ :നേട്ടത്തിൽ അഹങ്കരിക്കരുത് ,അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും :സിപിഐ സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം

പി എം ശ്രീ നേട്ടത്തിൽ അഹങ്കരിക്കരുതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും. രാഷ്ട്രീയ നിലപാട് ഉയർത്താനായത് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

 


തിരുവനന്തപുരം: പി എം ശ്രീ നേട്ടത്തിൽ അഹങ്കരിക്കരുതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അമിത ആഹ്ലാദവും അഹങ്കാരവും തിരിച്ചടി ഉണ്ടാക്കും. രാഷ്ട്രീയ നിലപാട് ഉയർത്താനായത് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

പി എം ശ്രീ പദ്ധതിയിൽ പാർട്ടി നേതൃത്വത്തമെടുത്ത നിലപാടിൽ സംസ്ഥാന കൗൺസിലിന്റെ അഭിനന്ദനം ലഭിച്ചു. ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷവും നേതൃത്വത്തെ പ്രശംസിച്ചു. മുൻ മന്ത്രി കെ രാജുവും അജിത് കൊളാടിയും മാത്രമാണ് വിമർശിച്ചത്.ചർച്ചയില്ലാതെ ഒപ്പിട്ടതിന്റെ ഉത്തരവാദിത്വം ആർക്കെന്ന് അന്വേഷിക്കണ്ടേയെന്ന് കെ രാജു ചോദിച്ചു. ഉത്തരവാദിത്വം ഒരു വ്യക്തിക്കാണെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ടെന്നും കെ രാജു പറഞ്ഞു.

പിഎം ശ്രീ അടക്കമുളള വിഷയങ്ങളിൽ സിപിഐഎം നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് അജിത് കൊളാടി പറഞ്ഞു. പോരാട്ടം തുടരേണ്ടി വരുമെന്നും അജിത് കൊളാടി സംസ്ഥാന കൗൺസിലിൽ പറഞ്ഞു.