പിഎം ശ്രീ: യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം; എതിര്‍ക്കുമെന്ന് മുന്‍മന്ത്രി ജി ആര്‍ അനില്‍
പിഎം ശ്രീ: യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം; എതിര്‍ക്കുമെന്ന് മുന്‍മന്ത്രി ജി ആര്‍ അനില്‍
ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.
ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്ലിം ലീഗും അനുകൂലിക്കാന്‍ പോവുകയാണ്
പിഎം ശ്രീ വീണ്ടും നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി ആര്‍ അനില്‍. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.
ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്ലിം ലീഗും അനുകൂലിക്കാന്‍ പോവുകയാണ്. മുസ് ലിം ലീഗടക്കം ശക്തമായി എതിര്‍ത്തിരുന്നതാണ് പിഎം ശ്രീ. എന്നാല്‍ മുസ്ലിം ലീഗ് മന്ത്രി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ന്യായം പറഞ്ഞുകൊണ്ട് അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 19ന് നിയമസഭ വീണ്ടും ആരംഭിക്കുമ്പോള്‍ എതിര്‍പ്പ് അറിയിക്കും. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ് എന്നത് വെറും ന്യായം മാത്രമാണ്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നടപ്പാക്കിയാല്‍ പോരെ? തങ്ങള്‍ക്ക് ഉറച്ച നയമുണ്ടെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കാത്തത്? കേരളത്തിലെ കോണ്‍ഗ്രസ് രാജ്യത്തെ ബിജെപി നയങ്ങളെ എതിര്‍ക്കുന്നവരല്ലെന്നും ജി ആര്‍ അനില്‍ പറഞ്ഞു.