പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ല ; മന്ത്രി എൻ. ഷംസുദ്ദീൻ
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്നും
Oct 15, 2026, 18:44 IST
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്നും, ഇതുമായി ബന്ധപ്പെട്ട ഭാവിനടപടികൾ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക തുക 1607 കോടി രൂപയാണെന്നും സഭയിൽ മന്ത്രി വ്യക്തമാക്കി.